ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ചരിത്രം
1964 നവംബറിലാണ് പൈവളികെ, ചിപ്പാര്‍ എന്നീ രണ്ട് ഗ്രാമങ്ങൾ ചേർത്ത് പൈവളികെ പഞ്ചായത്ത് രൂപീകൃതമാകുന്നത്. പണ്ട് കാലത്ത് തുളുരാജാക്കന്മാരുടെയും പൈയറു വംശത്തിൽപ്പെട്ട ബല്ലാള നാട്ടുരാജാക്കന്മാരുടെയും ഭരണത്തിൻകീഴിലായിരുന്നു ഈ പ്രദേശം. 'പൈയറ' (വംശപ്പേര്), 'ആളികൈ' (ഭരണം) എന്നീ വാക്കുകൾ ചേർന്നുണ്ടായ 'പൈയറാളിക' എന്ന പേരാണ് പിന്നീട് 'പൈവളികെ' എന്ന് ലോപിച്ചത്. 1956-ലെ ഭാഷാടിസ്ഥാനത്തിലുള്ള പുനഃസംഘടനയോടെയാണ് ഈ പ്രദേശം കേരളത്തിന്റെ ഭാഗമാകുന്നത്. പൈവളികെ, ചിപ്പാര്‍ എന്നീ രണ്ട് ഗ്രാമങ്ങള്‍ ചേര്‍ന്നതായിരുന്നു ആദ്യത്തെ പഞ്ചായത്ത്. ആദ്യ പ്രസിഡന്റ് കുരിയ ഗണപതി ഭട്ട് ആയിരുന്നു. പിന്നീട് ദിവംഗതനായ കനിയാല രാമഭട്ട് ബായാര്‍ ഗ്രാമത്തിന്റെ പ്രസിഡന്റായി. ബായാര്‍ പഞ്ചായത്ത്, കയ്യാര്‍, കുഡാല്‍, മേര്‍ക്കള എന്നീ ഗ്രാമങ്ങളുടെ പ്രസിഡന്റ് മറുപള തിരുമലേശ്വര ഭട്ട് മൂന്നാമത്തെ പഞ്ചായത്ത് പ്രസിഡന്റായി. ആദ്യകാലത്ത് ഇന്നത്തേത് പോലെ വോട്ടിംഗ് സിസ്റ്റം ആയിരുന്നില്ല. 1956 ല്‍ ഭാഷാടിസ്ഥാനത്തില്‍ പുന:സംഘടിപ്പിച്ചപ്പോള്‍ ഈ പ്രദേശം കേരളത്തിലേക്ക് ചേര്‍ന്നു. 1962 ല്‍ ഉണ്ടായിരുന്ന ആദ്യ 5 ഗ്രാമങ്ങള്‍ അടങ്ങിയ മൂന്ന് പഞ്ചായത്തുകളെ ഒന്നാക്കി നടന്ന ഇലക്ഷനില്‍ മാണിപ്പാടി വിഷ്ണുഭട്ട് പ്രസിഡന്റായി 16 വര്‍ഷം ഉണ്ടായിരുന്നു. 1982 ല്‍ നടന്ന പഞ്ചായത്ത് ഇലക്ഷനില്‍ ഉര്‍മ്മി കൃഷ്ണ ശെട്ടി പ്രസിഡന്റായി 13 വര്‍ഷം ഉണ്ടായിരുന്നു. 1995 ല്‍ നടന്ന ഇലക്ഷനില്‍ അച്ചുത ചേവാര്‍ ആദ്യത്തെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി. പണ്ട് ഈ സ്ഥലം തുളുരാജാക്കന്മാരുടെ ഭരണത്തിന്‍കീഴിലായിരുന്നു. പൈവളികെ, ചിപ്പാര്‍, ബായാര്‍, കുഡാല്‍ മെര്‍ക്കള എന്നീ സ്ഥലങ്ങള്‍ ഒരു ബല്ലാള നാട്ടുരാജാവിന്റെ അധീനതയിലായിരുന്നു. അതിന്റെ ആസ്ഥാനം പൈവളികെയായിരുന്നു. ഈ നാട്ടുരാജാക്കന്മാര് പൈയറു എന്ന വംശക്കാരായിരുന്നു. ചിപ്പാറിലും പൈവളികെയിലും ഈ വംശത്തില്‍പ്പെട്ടവര്‍ ഇന്നുമുണ്ട്. കുഡാല്മെര്ക്കളയില് ജൈനമത സങ്കേതങ്ങൾ ഉണ്ടായിരുന്നു. ഇപ്പോള്‍ ഈ പ്രദേശത്ത് എല്ലാ മതത്തില്‍പ്പെട്ട ആള്‍ക്കാരുമുണ്ട്. തുളു, കന്നഡ, മലയാളം, കൊങ്ങിണി, മറാഠി എന്നീ ഭാഷകള്‍ സംസാരിക്കുന്ന ജനങ്ങള്‍ ഇവിടെ താമസിക്കുന്നു. പൈവളികെയില്‍ പൈയറു എന്ന വംശത്തില്‍പ്പെട്ട ബല്ലാള നാട്ടുരാജാക്കന്മാരായിരുന്നു ഭരിച്ചിരുന്നത്. പൈയറു എന്ന പേരില്‍ നിന്നാണ് പൈവളികെ എന്ന സ്ഥലനാമം ഉത്ഭവിച്ചത്. അതായത് പൈയറ, ആളികൈ എന്നീ വാക്കുകൾ ചേർന്ന് പൈയറാളിക ആകുകയും ഇത് പിന്നീട് പൈവളികെ എന്ന് ലോപിക്കുകയും ചെയ്തു.
ആധുനിക വിദ്യാഭ്യാസരംഗത്ത് ഇവിടെ 7 എല്‍.പി.സ്കൂളുകളും (കന്നഡ മീഡിയം), യു.പി. സ്കൂളുകള്‍ (കന്നഡ മീഡിയം), ഹൈസ്കൂളുകള്‍, 1 പ്ളസ്ടു സ്കൂള്‍ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. Panchayat വിസ്തീര്‍ണ്ണം കണക്കിലെടുത്താല്‍ ഈ പഞ്ചായത്തിലെ റോഡുകള്‍ വളരെ പരിമിതമാണ്. മൊത്തം റോഡ് 161.380 കി.മീ. അതില്‍ പഞ്ചായത്ത് റോഡ്- 143.80 കി.മീ. ടാറിട്ട റോഡ് 21.360 കി.മീ. മാത്രം. ഉപ്പളയില്‍ നിന്ന് പുത്തൂര്‍ വരെയുള്ള പ്രധാന റോഡ് പൈവളികെ പഞ്ചായത്ത് കടന്നാണ് പോകുന്നത്. വാണിജ്യപരമായ കാര്യങ്ങള്‍ക്ക് പുത്തൂരിലേക്കും മംഗലാപുരത്തിലേക്കും ഈ റോഡാണ് പ്രധാനം. കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരം താലൂക്കില്‍ മഞ്ചേശ്വരം ബ്ളോക്കിലാണ് പൈവളികെ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 72.51 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിര്‍ത്തികള്‍ വടക്ക് കര്‍ണാടക സംസ്ഥാനവും, വോര്‍ക്കാടി പഞ്ചായത്തും, പടിഞ്ഞാറ് മീഞ്ച, മംഗല്പാടി പഞ്ചായത്തുകളും, തെക്ക് മംഗല്പാടി, പുത്തിഗെ, കുമ്പള പഞ്ചായത്തുകളും, കിഴക്ക് കര്‍ണ്ണാടക സംസ്ഥാനവും, പുത്തിഗെ പഞ്ചായത്തുമാണ്. ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയില്‍ വരുന്ന പൈവളികെ പഞ്ചായത്തില്‍ കൃഷി ചെയ്യുന്ന പ്രധാന വിളകള്‍ നെല്ല്, തെങ്ങ്, കവുങ്ങ്, റബ്ബര്‍, കുരുമുളക്, വാഴ, കശുവണ്ടി എന്നിവയാണ്. ഉപ്പള, സുവര്‍ണ്ണ, പെറുവായി എന്നീ നദികളും ബായിക്കട്ട, പൈവളികെ, പെര്മൃദ തുടങ്ങിയ തടാകങ്ങളуമാണ് പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സുകള്‍. പൊസഡി ഗുംപെ, കൊമ്മങ്കള, കുഞ്ഞികട്ട, ബെരിപദവ്, ഓട്ടപടുപ്പ് എന്നിവ പ്രധാന കുന്നിന് പ്രദേശങ്ങളാണ്. പൊസഡി ഗുമ്പെ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന പഞ്ചായത്തിലെ പ്രധാന കേന്ദ്രമാണ്. Panchayat-ന്റെ സാംസ്കാരിക മേഖലയില്‍ പ്രോല്‍സാഹനമായി ആദ്യകാലം മുതല്‍ ഇവിടുത്തെ ആരാധനാലയങ്ങള്‍ അവരുടേതായ പങ്കു വഹിച്ചിട്ടുണ്ട്. നിരവധി ആരാധനാലയങ്ങള്‍ പഞ്ചായത്തിലുണ്ട്. ബന്തിമാറു ഭദ്രസ്ഥാന, മണ്ടമെ ഭദ്രസ്ഥാന, ദുര്‍ഗ്ഗ പരമേശവ്രി ഭദ്രസ്ഥാന, ചിപ്പാര്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്രം, അമ്മേരി ബ്രഹ്മ ബൈദർക്കള ഗരഡി, ബായാര്‍ പഞ്ചലിംഗേശ്വര ക്ഷേത്രം, പൈവളികെ ജുമാ മസ്ജിദ്, എന്നിവ പഞ്ചായത്തിലെ ആരാധനാലയങ്ങളാണ്. ഈ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് നടത്തുന്ന ഉത്സവങ്ങളും പള്ളി പെരുന്നാളുകളും ജാതിമതഭേദമെന്യേ എല്ലാവരും ആഘോഷിക്കുന്നു. പഞ്ചലിംഗേശ്വര യക്ഷഗാനകലാ സംഘം, ബേനക യക്ഷഗാനകലാ സംഘം എന്നിവ യക്ഷഗാന രംഗത്തെ അഭിരുചികളെ പ്രോത്സാഹിപ്പിക്കുന്ന സംഘടനകളാണ്.