പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന...

ബദ്രുന്നീസ പി

പ്രസിഡൻ്റ്

രാഘവേന്ദ്ര ഭട്ട്

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഫാത്തിമത്ത് സുനീന

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ശ്രീനിവാസ കെ എച്ച്

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സുമന ജി ഭട്ട്

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

വെങ്കടേശ്വര ഭട്ട് പി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

പൈവളികെ ഗ്രാമ പഞ്ചായത്ത്പൊതുവിവരങ്ങൾ   ഉത്തരകേരളത്തിൽ കർണ്ണാടകയുമായി അതിർത്തി പങ്കിടുന്ന കാസറഗോഡ് ജില്ലയിലെ ചുരുക്കം ചില പഞ്ചായത്തുകളിലൊന്നാണ് പൈവളികെ ഗ്രാമ പഞ്ചായത്ത്. ഉൾപ്പെടുന്ന വില്ലേജുകൾപൈവളികെ ചിപ്പാർ കയ്യാർ കുടാൽ മേർക്കള ബായാർ ബ്ലോക്ക് പഞ്ചായത്ത്:  മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത്ജില്ലാ പഞ്ചായത്ത്:      കാസർഗോഡ് ജില്ലാ പഞ്ചായത്ത്താലൂക്ക്:          കാസർഗോഡ്അസംബ്ലി നിയോജക മണ്ഡലം:         മഞ്ചേശ്വരംപാർലമെന്റ് മണ്ഡലം:  കാസർഗോഡ്നിലവിലുള്ള വാർഡുകൾ: 21 വിസ്തീർണ്ണം: 72.5 ചതുരശ്ര കിലോമീറ്റർഅതിരുകൾകിഴക്ക്: കർണാടക സംസ്ഥാനംപടിഞ്ഞാറ്: മംഗൽപാടി ഗ്രാമ പഞ്ചായത്ത്തെക്ക്: പുത്തിഗെ ഗ്രാമ പഞ്ചായത്ത്വടക്ക്: മീഞ്ച, വോർക്കാടി ഗ്രാമ പഞ്ചായത്തുകൾജനസംഖ്യ വിവരങ്ങൾആകെ ജനസംഖ്യ: 34,274പുരുഷൻമാർ: 17,111 സ്ത്രീകൾ: 17,163 പട്ടികജാതി: 2,393 പട്ടികവർഗ്ഗം: 3,450 വിദ്യാഭ്യാസ സ്ഥാപനങ്ങൾഅംഗൻവാടികൾ: 35...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

1964 നവംബറിലാണ് പൈവളികെ, ചിപ്പാര്‍ എന്നീ രണ്ട് ഗ്രാമങ്ങൾ ചേർത്ത് പൈവളികെ പഞ്ചായത്ത് രൂപീകൃതമാകുന്നത്. പണ്ട് കാലത്ത് തുളുരാജാക്കന്മാരുടെയും പൈയറു വംശത്തിൽപ്പെട്ട ബല്ലാള നാട്ടുരാജാക്കന്മാരുടെയും ഭരണത്തിൻകീഴിലായിരുന്നു ഈ പ്രദേശം. 'പൈയറ' (വംശപ്പേര്), 'ആളികൈ' (ഭരണം) എന്നീ വാക്കുകൾ ചേർന്നുണ്ടായ 'പൈയറാളിക' എന്ന പേരാണ് പിന്നീട് 'പൈവളികെ' എന്ന് ലോപിച്ചത്. 1956-ലെ ഭാഷാടിസ്ഥാനത്തിലുള്ള പുനഃസംഘടനയോടെയാണ് ഈ പ്രദേശം കേരളത്തിന്റെ ഭാഗമാകുന്നത്.

കൂടുതൽ വായിക്കുക